ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂ കാസിൽ, ബ്രിസ്‌റ്റോൾ , ഗ്ലാസ്‌കോ തുടങ്ങിയ നിരവധി ഇടങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ അരങ്ങേറി. ഇതിൽ ലണ്ടനിൽ നടന്ന പ്രതിഷേധം ആക്രമാസക്തമായി. ഇവിടെ ഇസ്രായേലിനെതിരെ കൊലവിളി നടത്തിയാണ് പ്രതിഷേധക്കാർ ആക്രമാസക്തരായത്. തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർ പ്ലക്കാർഡുകളും ബോട്ടിലുകളും പടക്കങ്ങളും പോലീസിന് നേരെ വലിച്ചെറിഞ്ഞ് തികച്ചും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് പേരാണ് ഇത്തരം പ്രതിഷേധങ്ങളിൽ എന്തിനും തയ്യാറായി രംഗത്തിറങ്ങുന്നതെന്നത് അധികൃതർക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലാണ് പ്രതിഷേധന ആക്രമാസക്തമായിരിക്കുന്നത്. ഗാസയിൽ ഇസ്രായേൽ ബോംബുകൾ വർഷിക്കുന്നത് ഉടനടി നിർത്തി വയ്ക്കണമെന്ന് പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
യുകെയിൽ പലസ്തീൻ അനുകൂല നിലപാടെടുക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയരാക്കുമെന്ന് പോലീസ് കടുത്ത മുന്നറിയിപ്പേകിയിട്ടും ഇത്തരം പ്രതിഷേധങ്ങളിൽ എന്തിനും തയ്യാറായി രംഗത്തെത്തുന്നവർ പെരുകുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നത്.
ഇത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നത്. തലസ്ഥാനത്തെ പ്രതിഷേധത്തോട് അനുബന്ധിച്ച് കലാപങ്ങളുണ്ടാകുമെന്ന ആശങ്ക കനത്തതിനെ തുടർന്ന് ആയിരത്തോളം പോലീസുകാരായിരുന്നു ലണ്ടനിൽ തെരുവിലിറങ്ങിയിരുന്നതെന്നാണ് പോലീസ് അധികൃതർ പറയുന്നത്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ തലസ്ഥാനത്ത് ഒമ്പതോളം പോലീസുകാർക്ക് പരുക്കേറ്റു. ഇതിന്റെ പേരിൽ 15 പേർ പോലീസ് കസ്റ്റഡിയിലായിട്ടുമുണ്ട്. കോപാകുലരായി പലസ്തീൻ അനുകൂലികൾ തങ്ങളെ നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കെതിരെ കടുത്ത ആക്രമണങ്ങൾ നടത്തുന്ന ആകാശക്കാഴ്ചകൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
© Copyright 2023. All Rights Reserved