" 916 കുഞ്ഞൂട്ടൻ ".
ടൈറ്റിൽ പോസ്റ്റർ.
ഗിന്നസ് പക്രുവിനെ നായകനാക്കി,
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന " 916 കുഞ്ഞൂട്ടൻ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മോഹൻ ലാൽ പ്രകാശനം ചെയ്തു.
ഗിന്നസ് പക്രുവിന്റെ കൂടെ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന് ചിത്രത്തിന്റെ ചിത്രീകരണം വിജയദശമി ദിനത്തിൽ ഒക്ടോബർ 24-ന് കൊടുങ്ങല്ലൂരിൽ ആരംഭിക്കും.
തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ
ലിങ്കുസ്വാമി,മുരുകദാസ്,മജീദ്,വടിവുടയാൻ, വിൻസെന്റ് ശെൾവ തുടങ്ങിയവരുടെ സഹ സംവിധായകനായി
ഇരുപതു വർഷമായി പ്രവർത്തിച്ച മലയാളിയായ
ആര്യൻ വിജയ്,കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രധാന്യം നല്കി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ ".
കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലോക്കേഷനാകുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം തമിഴ് തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ് ശ്രീനിവാസ റെഡ്ഢി നിർവ്വഹിക്കുന്നു.
© Copyright 2025. All Rights Reserved