കേന്ദ്ര വിഹിതം കേരളത്തിന് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൃത്യമായ കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗീര്‍വാണമടിക്കാതെ കണക്കുകള്‍ പുറത്തു വിടാന്‍ തയാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ഇനി സാധിക്കുകയില്ല. ജിഎസ്ടി വിഹിതം കേന്ദ്രം നല്‍കാനുണ്ടെന്ന് പറയുന്ന സംസ്ഥാന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ പ്രൊപ്പോസല്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നല്‍കാത്തത്? ക്ഷേമപെന്‍ഷനുകളിലെ കേന്ദ്രവിഹിതം പൂര്‍ണമായും വാങ്ങി വെച്ചിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അത് വിതരണം ചെയ്യാതെ വഴിമാറ്റി ചെലവഴിക്കുന്നത്. നെല്ല് കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ പണം നല്‍കാതെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാനം ചെയ്യുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കേരളം പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടി ധൂര്‍ത്തും അഴിമതിയും നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
© Copyright 2024. All Rights Reserved