ഗുജറാത്തിലെ കച്ചിൽ 5,200 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരാവശിഷ്ടം; മലയാളി ഗവേഷക സംഘത്തിൻറെ കണ്ടെത്തൽ

05/04/24

കണ്ടെത്തിയതിൽ വച്ച് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിലൊന്നായ ഹാരപ്പൻ സംസ്കാരത്തിൻറെ ഭാഗമായിരുന്ന ഒരു നാഗരികത കണ്ടെത്തി. ഏതാണ്ട് 5,200 വർഷം പഴക്കമുള്ള, ഇന്ന് ഗുജറാത്തിലെ കച്ച് ജില്ലയിൽ ഉൾപ്പെടുന്ന ഈ നാഗരികത കണ്ടെത്തിയത് കേരള സർവകലാശാല ഗവേഷക സംഘമാണ്. 2019 -ൽ ഖട്ടിയ ഗ്രാമപഞ്ചായത്ത് മുൻ സർപഞ്ച് നാരായൺഭായ് ജജാണിയുടെ സഹായത്തോടെയാണ് ഈ സ്ഥലം കണ്ടെത്തിയത്. അന്ന് ഖനനം നടത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ ഖാത്തിയ ഗ്രാമത്തിലെ പഡ്താ ബെറ്റിലാണ് പുതിയ കണ്ടെത്തൽ. കേരള സർവകലാശാല ആർക്കിയോളജി അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ.അഭയൻ ജി.എസ്, ഡോ.രാജേഷ് എസ്.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തൽ നടത്തിയത്.

-------------------aud--------------------------------fcf308

ജൂന ഖട്ടിയ എന്ന ഗ്രാമത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയുള്ള പഡ്താ ബേട്ട് എന്ന ഒരു ചെറിയ കുന്നിൻറെ ചരിവിലാണ് പുതിയ 5,200 വർഷം പഴക്കമുള്ള സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വൃത്തം, ചതുരാകൃതികളിലുള്ള വ്യത്യസ്ഥ ഘടനകൾ ഇവിടെ നിന്നും കണ്ടെത്തി. ഇവ മണൽക്കല്ല് കൊണ്ട് നിർമ്മിച്ചവയാണ്. പ്രദേശത്ത് നിന്നും ധാരാളം മൺപാത്രങ്ങളുടെയും പുരാവസ്തുക്കളുടെയും മൃഗങ്ങളുടെ അസ്ഥികളും കണ്ടെത്തി. ഇവ ആദ്യകാല ഹാരപ്പൻ കാലഘട്ടം മുതൽ അവസാന ഹാരപ്പൻ കാലഘട്ടം വരെ, അതായത് ഏകദേശം ക്രി.മു. 3,200 മുതൽ ബിസിഇ 1,700 വരെ അധിനിവേശം നടത്തിയതിൻറെ സൂചനയാണ് ഗവേഷണ സംഘം പറയുന്നു. പ്രദേശത്ത് ആദ്യകാല ഹാരപ്പൻ, ക്ലാസിക്കൽ ഹാരപ്പൻ, അവസാനകാല ഹാരപ്പൻ സംസ്കാരം എന്നീ മൂന്ന് ഹാരപ്പൻ കാലഘട്ടത്തിൻറെയും സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകം സംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ശ്മശാനത്തിന് സമീപത്തെ ആവാസ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണമാണ് നടക്കുന്നത്. ഖനനത്തിൽ ലഭിച്ച മൺപാത്രങ്ങളിൽ പലതും മറ്റ് ഹാരപ്പൻ ഖനന കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചവയ്ക്ക് സമാനമാണ്. അതേസമയം സെറാമിക്സ് പാത്രങ്ങളുടെ വലിയൊരു ഏറെ വ്യത്യസ്ത പുലർത്തുന്നു. ഈ സെറാമിക് പ്രാദേശിക ഭേദമാണെന്ന് കരുതുന്നു. ഇത് ഹാരപ്പക്കാരുടെ ഇതുവരെ തിരിച്ചറിയപ്പെടാത്ത മൺപാത്ര നിർമ്മാണ പാരമ്പര്യങ്ങളിൽ ഒന്നായിരിക്കാമെന്നാണ് ഗവേഷക സംഘത്തിൻറെ നിഗമനം. വലിയ സംഭരണ പാത്രങ്ങളും ചെറിയ പാത്രങ്ങളും ലഭിച്ചവയിൽ ഉൾപ്പെടുന്നു. ചെറുതും വലുതുമായ ഹാരപ്പൻ സംസ്കാരങ്ങൾ കൂടുതലും സമതലങ്ങളിലാണ് കണ്ടെത്തിയത്. എന്നാൽ പഡ്താ ബെറ്റിൻറെ സ്ഥാനം തന്ത്രപ്രധാനമാണ്. ചുറ്റുമുള്ള മലനിരകൾക്കിടയിൽ രൂപംകൊണ്ട താഴ്‌വരയുടെ വിശാലമായ കാഴ്ച. കുന്നിനോട് ചേർന്ന് ഒഴുകുന്ന ഒരു ചെറിയ അരുവി സൈറ്റിലെ പ്രധാനകാലത്ത് സജീവമായ ജല ഉറവിടമായിരുന്നിരിക്കാം. രത്നങ്ങളടക്കമുള്ള വിലയേറിയ കല്ലുകൾ കൊണ്ടുള്ള മുത്തുകൾ, ചെമ്പ്, അരക്കൽ കല്ലുകൾ, ചുറ്റിക കല്ലുകൾ എന്നിവയും ലഭിച്ചു. കന്നുകാലി, ചെമ്മരിയാട് അല്ലെങ്കിൽ ആട്, ഭക്ഷ്യയോഗ്യമായ ഷെൽ ശകലങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന മൃഗങ്ങളുടെ അസ്ഥികളുടെ അവശിഷ്ടങ്ങളും ഖനനത്തിൽ കണ്ടെത്തി. ഇതിൽ നിന്നും മൃഗങ്ങളെ വളർത്തുന്നതും കക്കയിറച്ചി പാചകം ചെയ്ത് ഭക്ഷിക്കുന്നതിൻറെയും തെളിവുകൾ ലഭിച്ചു.കേരള സർവകലാശാല ഗവേഷകർ ഗവേഷക സംഘത്തോടൊപ്പം കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ ആർക്കിയോളജി, സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിൽ യൂണിവേഴ്സിറ്റി ഓഫ് ലാ ലഗുണ (സ്പെയിൻ), ആൽബിയോൺ കോളേജും ടെക്സസ് എ&എം യൂണിവേഴ്സിറ്റിയും (യുഎസ്), ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(പൂനെ), KSKV കാച്ച് യൂണിവേഴ്സിറ്റി (ഗുജറാത്ത്), കേന്ദ്ര സർവകലാശാല കർണാടക, ചങ്ങനാശ്ശേരിയിലെ അസംപ്ഷൻ കോളേജ് എന്നിവരുടെ സംഘവും ഉണ്ടായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu