ഫുട്‌ബോൾ മൈതാനത്ത് താരങ്ങൾക്ക് പരിക്കേൽക്കുന്നത് പുതുമയുള്ള സംഭവമല്ല. എന്നാൽ ചില അപകടങ്ങൾ അൽപ്പം ആശങ്കയായി മാറാറുണ്ട്. അത്തരമൊരു അപകടം കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വൺ പോരാട്ടത്തിനിടെ സംഭവിച്ചു.പിഎസ്ജിയുടെ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലുയി ഡൊണ്ണാരുമയുടെ മുഖത്തിനു എതിർ താരത്തിന്റെ ബൂട്ടു കൊണ്ടു ചവിട്ടേറ്റു. ലീഗിൽ അപരാജിത മുന്നേറ്റം നടത്തുന്ന നിലവിലെ ചാംപ്യൻമാരായ പിഎസ്ജിയും സീസണിൽ മിന്നും ഫോമിൽ മുന്നേറുന്ന എഎസ് മൊണാക്കോയും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ഞെട്ടിക്കുന്ന അപകടം. താരത്തിന്റെ മുഖത്തിന് ഗുരുതര പരിക്കേറ്റു.
-------------------aud------------------------------
മൊണാക്കോ താരം വിൽഫ്രഡ് സിംഗോയുടെ ഗോളടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. താരത്തിന്റെ ഗോൾ ശ്രമം മുന്നോട്ടു കയറി തടുക്കാനുള്ള ഡൊണ്ണാരുമയുടെ നീക്കത്തിനിടെയാണ് അപകടം. സിംഗോയുടെ ബൂട്ടു കൊണ്ടുള്ള ചവിട്ട് ഡൊണ്ണാരുമയുടെ മുഖത്താണ് ഏറ്റത്. താരം പരിക്കേറ്റ് കളം വിട്ടു. മുറിവുകളേറ്റ് തരത്തിന്റെ മുഖത്തു നിന്നു ചോര വാർന്നു.
എന്നാൽ അപകടരമായ ഫൗളായിട്ടും റഫറിമാർ സിംഗോയ്ക്ക് റെഡ് കാർഡ് നൽകാത്തതിനെ പിഎസ്ജി പരിശീലകൻ ലൂയീസ് എന്റിക്വെ ചോദ്യം ചെയ്തു. മത്സരത്തിൽ 4-2നു പിഎസ്ജി വിജയം സ്വന്തമാക്കി.
© Copyright 2024. All Rights Reserved