നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നുപേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെയാണ് അന്തരിച്ചത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു.
'ആദി വിശ്വേശ്വര ക്ഷേത്ര' ഭൂമിയിൽനിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമ്മയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹരജി നൽകിയത്. ഇവരിൽ സോമനാഥ് വ്യാസും പ്രഫ രാംരംഗ് ശർമ്മയും നേരത്തെ മരണപ്പെട്ടിരുന്നു.
അണുബാധയെത്തുടർന്ന് പിതാവിൻ്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.
© Copyright 2025. All Rights Reserved