ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ നിർണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ പറഞ്ഞു. മുൻപ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാൻവാപി പുനർനിർമിച്ചതെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനർനിർമിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം പള്ളിയിലെ ഒരു മുറിക്കുള്ളിൽ നിന്ന് അറബിക്-പേർഷ്യൻ ലിഖിതത്തിൽ മസ്ജിദ് ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) മസ്ജിദ് നിർമിക്കപ്പെട്ടതെന്ന് പരാമർശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പൊളിക്കുകയായിരുന്നു. ഒരു ഭാഗം പൊളിച്ച് പരിഷ്‌കരിച്ച നിലവിലുള്ള ഘടനയിലേക്ക് മാറ്റുകയായിരുന്നുവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
എഎസ്‌ഐ സർവേ റിപ്പോർട്ട് കേസിലെ ഇരുകക്ഷികൾക്കും നൽകുമെന്ന് കോടതി അറിയിച്ചു. ക്ഷേത്രത്തിലെ തൂണുകളടക്കം പൊളിച്ചു. പുതിയവ കൂട്ടിച്ചേർത്തു. പള്ളിയുടെ മുൻവശത്ത് നമസ്‌കാരത്തിനായി വലിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഹൈന്ദവ ദേവന്മാരെ ചിത്രീകരിക്കുന്ന ശിൽപ്പങ്ങളും മണ്ണിനടയിൽ നിന്ന് കണ്ടെടുത്ത വാസ്തുവിദ്യാ ഘടകങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ക്ഷേത്രങ്ങളിലെ കല്ലുകളിൽ ദേവനാഗിരി, ഗ്രന്ഥ, തെലുങ്ക്, കന്നഡ ലിപികളിലുള്ള ലിഖിതങ്ങളും കണ്ടെടുത്തതായി സർവേ റിപ്പോർട്ട് പരാമർശിക്കുന്നു.
© Copyright 2024. All Rights Reserved