ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺ; ദേശീയ ശരാശരിയേക്കാൾ മുന്നിൽ

10/12/24

ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ശമ്പളക്കണക്കിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടി കൂടുതലാണ് കേരളത്തിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം. ആർ.ബി.ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.

-------------------aud----------------------------

കേരളത്തിലെ ഗ്രാമീണമേഖലയിലെ തൊഴിലാളിക്ക് ശരാശരി 700 രൂപയാണ് വേതനമായി ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അധികമാണിത്. കാർഷിക, കാർഷികേതര, നിർമാണ മേഖലകളിലെ പുരുഷ തൊഴിലാളികളുടെ വേതനമാണ് ആർ.ബി.ഐ പഠനവിധേയമാക്കിയത്. നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലാളിക്ക് ദേശീയതലത്തിൽ ശരാശരി 417 രൂപ ശമ്പളം ലഭിക്കുമ്പോൾ കേരളത്തിൽ ഇത് 894 രൂപയാണ്. മധ്യപ്രദേശിൽ 292 രൂപ മാത്രമാണ് നിർമാണ മേഖലയിലെ തൊഴിലാളിയുടെ വേതനം.  കാർഷികേതര ജോലിക്ക് കേരളത്തിൽ വേതനമായി 735 രൂപ വരെ നൽകുമ്പോൾ മധ്യപ്രദേശിൽ വെറും 262 രൂപയാണ് നൽകുന്നത്. കാർഷിക ജോലികൾക്കായി കേരളത്തിൽ പുരുഷൻമാർക്ക് 807 രൂപ നൽകുമ്പോൾ മധ്യപ്രദേശിൽ ഇത് 242 രൂപ മാത്രമാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu