യുകെയിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയില്‍ഫോര്‍ഡില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് നടത്തപ്പെടുന്ന ജപമാല പ്രദക്ഷിണത്തോടെയാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുര്‍ബ്ബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും സതക് ലത്തീന്‍ അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ് പോള്‍ മേസണ്‍ വചന സന്ദേശം നല്‍കുകയും ചെയ്യും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വൈദീകര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായി പങ്കുചേരും. റവ ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തില്‍ ആഷ്‌ഫോര്‍ഡ് , കാന്റര്‍ബറി, ക്യാറ്റ്‌ഫോര്‍ഡ്, ചെസ്റ്റ്ഫീല്‍ഡ്, ജില്ലിംഗ്ഹാം, മെയ്ഡ്‌സ്റ്റോണ്‍, മോർഡൻ , തോണ്ടൻഹീത്ത് , ടോള്‍വര്‍ത്ത്, ബ്രോഡ്‌സ്‌റ്റേഴ്‌സ് , ഡാര്‍ട്‌ഫോര്‍ഡ്, സൗത്ത്ബറോ തുടങ്ങിയ വി കുര്‍ബ്ബാന സെന്റുകള്‍ നേതൃത്വം നല്‍കും.സതക് ചാപ്ലയന്‍സി നേതൃത്വം നല്‍കുകയും അതിഥേയത്വം വഹിക്കുകയും ചെയ്യുന്ന ഈ തിരുനാളിൻ്റെ ക്രമീകരണങ്ങള്‍ക്കായി റവ ഫാ ഹാന്‍സ് പുതിയാകുളങ്ങര കോ ഓര്‍ഡിനേറ്ററായും റവ ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ അസി. കോര്‍ഡിനേറ്ററായും വിവധ കമ്മറ്റികള്‍ രൂപീകരിച്ച് വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. ഭക്ഷണ സൗകര്യത്തിനായി ഫുഡ് സ്റ്റാളുകളും വാഹനങ്ങള്‍ക്ക് വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പരി കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹിക്കപ്പെടുകയും ദൈവമാതാവ് ഉത്തരീയം നല്‍കി ആദരിച്ച വി സൈമണ്‍ സ്റ്റോക്കിൻ്റെ ജീവിതം കൊണ്ട് ധന്യമാക്കപ്പെടുകയും ചെയ്ത എയില്‍സ്‌ഫോര്‍ഡിൻ്റെ പുണ്യഭൂമിയില്‍ നടക്കുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാള്‍ ആഘോഷത്തിലേക്ക് ഏവരേയും പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍ റവ ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
© Copyright 2024. All Rights Reserved