ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ട്രാവിസും ഹെഡും തമ്മിലുണ്ടായ തർക്കം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ വിഷയത്തിൽ ഐസിസി ഇടപെടുമെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് .
-------------------aud------------------------------
ഇരു താരങ്ങൾക്കെതിരേയും അച്ചടക്ക നടപടി വന്നേക്കുമെന്നാണ് സൂചനകൾ. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങൾ. സെഞ്ച്വറിയടിച്ച് ഓസീസിന് മികച്ച അടിത്തറയിട്ട ഹെഡിനെ സിറാജാണ് മടക്കിയത്.
പിന്നാലെ സിറാജ് ഹെഡിനു നേർക്ക് പ്രകോപനപരമായ വാക്കുകൾ ആംഗ്യങ്ങളും കാണിച്ചിരുന്നു. പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ സിറാജിനു നേർക്ക് ഹെഡും തിരികെ വാക്കുകൾ പ്രയോഗിച്ചിരുന്നു. സംഭവത്തിനു പിന്നാലെ സിറാജിനു നേർക്ക് ഓസ്‌ട്രേലിയൻ ആരാധകരും തിരിഞ്ഞിരുന്നു. താരം ബൗണ്ടറി ലൈനിനരികെ ഫീൽഡ് ചെയ്തപ്പോഴും ബൗളിങിനു വന്നപ്പോഴുമെല്ലാം ഓസീസ് ആരാധകർ താരത്തിനു നേരെ കൂവി വിളിച്ചു. പിന്നാലെയാണ് ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിനു ഇരു താരങ്ങൾക്കു നേരെയും നടപടി വന്നേക്കുമെന്ന റിപ്പോർട്ടുകൾ.
© Copyright 2024. All Rights Reserved