ബ്രിട്ടനിൽ കാലാവസ്ഥാ ദുരിതം സമ്മാനിച്ച് ഹെൻക് കൊടുങ്കാറ്റ്. ഗ്ലോസ്റ്റർഷയറിലെ കോട്‌സ്‌വോൾഡ്‌സിലെ റോഡിൽ കാറിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15-ഓടെയാണ് വിവരം ലഭിച്ച് എമർജൻസി സർവ്വീസുകൾ സ്ഥലത്ത് എത്തിയത്. ശക്തമായ കാറ്റിൽ വന്മരം മറിഞ്ഞുവീണത് രണ്ട് കാറുകൾക്ക് മുകളിലേക്കായിരുന്നു.
ഇതിലൊരു കാർ പൂർണ്ണമായും ഞെരിഞ്ഞമർന്നു. മറ്റൊരു കാർ ചെറിയ കേടുപാടുകളോടെ രക്ഷപ്പെട്ടു. ഒരു കാറിലുണ്ടായിരുന്ന വ്യക്തി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫോറൻസിക് പരിശോധനകൾ തുടരുന്നതിനാൽ എ433 ടെട്ബറി റോഡിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
-------------------aud--------------------------------
ന്യൂഇയറിലും യുകെയിൽ കൊടുങ്കാറ്റുകൾ നാശം വിതയ്ക്കുന്നത് തുടരുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. ഹെൻക് കൊടുങ്കാറ്റ് 94 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശിയടിച്ചപ്പോൾ യാത്രാ ദുരിതത്തിന് പുറമെ 100,000 വീടുകളിലെ വൈദ്യുതി ബന്ധവും തകരാറിലായി. തലസ്ഥാനത്ത് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ ലണ്ടൻ പൂർണ്ണമായി സ്തംഭിച്ചു. ഫോറസ്റ്റ് ഹില്ലിൽ മരങ്ങൾ കാറുകൾക്ക് മുകളിലും, വീടുകളിലേക്കും മറിഞ്ഞു.
മധ്യ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും മെറ്റ് ഓഫീസിന്റെ ആംബർ മുന്നറിയിപ്പാണ് നിലവിലുള്ളത്. ഇതോടെ കൂടുതൽ യാത്രാദുരിതവും, മേൽക്കൂരകൾക്ക് കേടുപാട് സംഭവിക്കാനും, വൈദ്യുതി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ലണ്ടനിലെ ഓർപിംഗ്ടണിൽ കാൽനടക്കാരിക്ക് മുകളിലേക്ക് മറിഞ്ഞുവീണ് ഇവർക്ക് ഗുരുതരമായി പരുക്കേറ്റു. സൈനിക ബേസിൽ നിർത്തിയിട്ടിരുന്ന അപ്പാഷെ ഹെലികോപ്ടറുകൾ ഹെൻക് കൊടുങ്കാറ്റിൽ മറിഞ്ഞുവീണു,
© Copyright 2024. All Rights Reserved