ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ പോസ്റ്റുകൾ തടഞ്ഞ് ഇൻസ്റ്റയും ഫേസ്ബുക്കും

24/01/25

സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഗർഭചിദ്ര ഗുളികകൾ നൽകുന്നവരുടെ പോസ്റ്റുകൾ തടയുകയോ മറയ്ക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. നിരവധി ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം സസ്പെൻഡ് ചെയ്യുകയും സെർച്ചിലും ശിപാർശകളിലും പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ദാതാക്കളെ മറയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച‌ക്കുള്ളിൽ ഇൻസ്റ്റയും ഫേസ്ബുക്കും ഈ നീക്കങ്ങൾ കടുപ്പിച്ചതായി അബോർഷൻ ഗുളികയുടെ ദാതാക്കൾ പറഞ്ഞു. ഇത്തരം അക്കൗണ്ടുകളിൽ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കം ഇനി ദൃശ്യമാകില്ല.

-------------------aud-------------------------------

ഫേസ്ബുക്കിന്റെറെയും ഇൻസ്റ്റഗ്രാമിൻ്റെയും ഉടമസ്ഥരായ മെറ്റ ഇത്തരം അക്കൗണ്ടുകളുടെ സസ്പെൻഷനും പോസ്റ്റുകളുടെ നിരോധനവും സ്ഥിരീകരിച്ചു. മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഈ മാസം കമ്പനിയുടെ നയങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചതുമുതൽ ഇത് സൂക്ഷ്മപരിശോധനയിലാണ്. നവംബർ മുതൽ ഫേസ്ബുക്ക് അക്കൗണ്ടിൽ ചില പോസ്റ്റുകൾ നീക്കം ചെയ്യുകയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മറയ്ക്കുകയും ചെയ്‌തതായി യു.എസിലെ ഏറ്റവും വലിയ ഗർഭച്ഛിദ്ര ഗുളികാ ദാതാക്കളിൽ ഒന്നായ എയ്‌ഡ് ആക്സസ് പറഞ്ഞു. വിമൻ ഹെൽപ്പ് വിമൻ, ജസ്റ്റ് ദ പിൽ എന്നിവയുൾപ്പെടെ മറ്റ് അബോർഷൻ ഗുളിക ദാതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു അബോർഷൻ ഗുളിക ദാതാവായ ഹേ ജെയ്‌നിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അടുത്തിടെ ഇൻസ്റ്റാഗ്രാം തിരയലിൽ അദൃശ്യമായിരുന്നുവെന്ന് മാർക്കറ്റിങ് നയിക്കുന്ന റെബേക്ക ഡേവീസ് പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu