ഗൾഫ് മേഖലയിൽ സീറോമലബാർസഭയ്ക്ക് സ്വതന്ത്ര അജപാലന സംവിധാനം നിലവിൽവരുമെന്ന് പ്രതീക്ഷിക്കുന്നതായി സിറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഖത്തർ സെന്റ് തോമസ് ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
-------------------aud--------------------------------
റോം സന്ദർശന വേളയിൽ മാർപ്പാപ്പ ഗൾഫ് മേഖലയിലെ വിശ്വാസികളുടെ കാര്യം നേരിട്ട് നോക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഓഗസ്റ്റിൽ നടക്കുന്ന സിനഡിന് ശേഷം ആവശ്യമായ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നോർത്തേൺ വികാരിയേറ്റിന്റെ വികാർ അപ്പസ്തോലിക് ആയ ബിഷപ്പ് ആൽഡോ ബെറാർഡിയെ സാക്ഷിയാക്കിയാണ് അദേഹം ഇത് പറഞ്ഞത്. പൊതുസമ്മേളനത്തിൽ നോർത്തേൺ വികാരിയേറ്റിന്റെ വികാർ അപ്പസ്തോലിക് ബിഷപ്പ് ആൽഡോ ബെറാർഡി അധ്യക്ഷത വഹിച്ചു. നമ്മൾ ഒരേ സമൂഹമാണെന്നും വിശ്വാസത്തിന്റെ സാക്ഷികളാകേണ്ടവരാണെന്നും അദേഹം ഓർമ്മിപ്പിച്ചു. ജഗദൽപൂർ രൂപതാധ്യക്ഷനും സഭയുടെ മൈഗ്രന്റ്സ് കമ്മീഷൻ അംഗവുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. നിർമൽ വേഴാപറമ്പിലിന്റെയും അസി. വികാരി ഫാ. ബിജു മാധവത്തിന്റെയും ആശംസകളും ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ യോഗത്തിൽ അറിയിച്ചു. ജൂബിലി സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്ത്വത്തിൽ വി. കുർബാനയോടെ ആരംഭിച്ചു. സഭാ വക്താവ് ഡോ. കൊച്ചുറാണി ജോസഫ് സിറോ മലബാർ സഭയുടെ
മിഷനറി സ്വഭാവം എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയും ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട് മുൻകാല അജപാലകരായ ഫാ. ജോസ് തച്ചുകുന്നേൽ, ഫാ. ജേക്കബ് പനംതോട്ടം, ഫാ. ജോയ് ചേറാടി, ഫാ. ജോൺ വാഴപ്പനാടി, ജൂബിലി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡേവിസ് എടുകുളത്തൂർ, ജോയ് ആന്റണി, ഇടവക ട്രസ്റ്റീ റോയി ജോർജ് എന്നിവർ സംസാരിച്ചു.
ജൂബിലി കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ സ്വാഗതം ആശംസിക്കുകയും ഷെവലിയാർ സിബി വാണിയപ്പുരക്കൽ ആമുഖ പ്രഭാഷണവും ജുബിലി കമ്മിറ്റി കൺവീനർ ജീസ് ജോസഫ് കൃതജ്ഞതയും അർപ്പിച്ചു. ഖത്തറിൽ സേവനം അനുഷ്‌ടിച്ച് തിരികെവന്ന അറുപതിൽപരം മുൻകാല പ്രവർത്തകരെ പുരസ്‌കാരം നൽകി മേജർ ആർച്ചുബിഷപ്പ് അനുമോദിച്ചു. ഇടവക വികാരി ഫാ. നിർമൽ വേഴാപറമ്പിലിന്റെയും അസി. വികാരി ഫാ. ബിജു മാധവത്തിന്റെയും മേൽ നോട്ടത്തിൽ നടത്തിയ ജൂബിലി സംഗമത്തിന് ജൂബിലി കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, കൺവീനർമാരായ സിബിച്ചൻ പീറ്റർ, ജീസ് ജോസഫ്, മനോജ് മാടവന, ഡേവിസ് എടുകുളത്തൂർ, ഡേവിസ് ഇടശേരി, ട്രസ്റ്റിമാരായ റോയ് ജോർജ്, ഐഡിസിസി കോഓർഡിനേറ്റർ കെ.പി. കുര്യൻ, എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പേഴ്‌സായ ജോജി അഗസ്റ്റിൻ, ഷാൻ ദേവസ്യ ജോസഫ്, ലോക്കൽ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സിബി വാണിയപ്പുരക്കൽ, ഫ്രാൻസിസ് തെക്കേത്തല, ആന്റണി പി. ഫ്രാൻസിസ്, പോൾ മാത്യു, ജെയിംസ് അരീക്കുഴി, ആനി വർഗീസ്, ജെസി ആന്റണി എന്നിവർ നേതൃത്വം നൽകി.
© Copyright 2023. All Rights Reserved