ദമ്മാം തുറമുഖത്തെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ്. ദമ്മാമിലെ അബ്ദുൽ അസീസ് തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പർ ഗൾഫ് എക്സ്പ്രസ് എന്ന പേരിലാണ് ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
ജനുവരി 25 മുതൽ സർവീസ് ആരംഭിച്ചു. ഖത്തർ നാവിഗേഷൻ കമ്പനി പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോർട്ട്സ് അതോറിറ്റി അറിയിച്ചു. ഒമാനിലെ സുഹാർ, യുഎഇയിലെ ജബൽ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അൽശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ർ എന്നീ അഞ്ച് തുറമുഖങ്ങളെയും ദമ്മാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തർ ഷിപ്പിങ് കമ്പനി പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. 1,015 കണ്ടെയ്നർ ശേഷിയുള്ള രണ്ട് ചരക്ക് കപ്പലുകൾ ഉപയോഗിച്ച് ഈ തുറമുഖങ്ങൾക്കിടയിൽ ഖത്തർ കമ്പനി പ്രതിവാരം റെഗുലർ സർവീസുകൾ നടത്തും.
© Copyright 2025. All Rights Reserved