മാണ്ഡി: ഇടയ്ക്കിടെ വിവാദ പരാമർശം നടത്തുക എന്നത് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമില്ല. എം.പിയാകുന്നതിനു മുൻപേ തന്നെ ബി.ജെ.പിയോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിരുന്ന നടി കോൺഗ്രസിനെതിരെ നിരന്തരം വിമർശമുന്നയിക്കുകയും ചെയ്‌തിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കങ്കണ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
-------------------aud--------------------------------
രാഹുൽ പാർലമെന്റ്റിൽ അസംബന്ധ പ്രസ്‌താവനകൾ നടത്തുന്നുവെന്ന് ആരോപിച്ച കങ്കണ അദ്ദേഹത്തെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ രാഹുലിന്റെ പ്രസംഗമാണ് കങ്കണയെ പ്രകോപിപ്പിച്ചത്. "രാഹുൽ ഗാന്ധി തൻ്റെ വാക്കുകളിലൂടെ ഭരണഘടനയെ വ്രണപ്പെടുത്തുന്നു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പ്രായമോ ലിംഗഭേദമോ ജാതിയോ നോക്കിയല്ല. നാളെ രാഹുൽ ഗാന്ധി പറയും, ചർമ്മത്തിൻ്റെ നിറം നോക്കിയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതെന്ന്. അദ്ദേഹം ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ല. ഇന്നലെയും അദ്ദേഹം പാർലമെൻ്റിൽ ഒരു കോമഡി ഷോ നടത്തി" കങ്കണ പറഞ്ഞു. "രാഹുൽ ഗാന്ധിക്ക് ഒരു അന്തസുമില്ല. പാർലമെന്റിലെത്തുന്ന രീതിയും യുക്തിരഹിതമായ സംസാരരീതിയും നോക്കുമ്പോൾ അദ്ദേഹം മയക്കുമരുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒന്നുകിൽ മദ്യപിച്ചോ അല്ലെങ്കിൽ മയക്കുമരുന്നിൻ്റെ ലഹരിയിലോ ആയിരിക്കും അദ്ദേഹം പാർലമെന്റിലെത്തുന്നത്. അല്ലാതെ ആർക്കും ഇത്തരത്തിലൊരു പ്രസ്‌താവന നടത്താൻ കഴിയില്ല" കങ്കണ പറഞ്ഞു. കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽപ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന്, ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു.
"കുത്തക മൂലധനത്തിൻ്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിർമിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കർഷകരും തൊഴിലാളികളും ഉൾപ്പെടെ എല്ലാവരും അതിൽ കുടുങ്ങിയിരിക്കുകയാണ്. നിങ്ങൾ നിർമിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെൻസസ് നടത്തി ഭേദിക്കും. 21-ാം നൂറ്റാണ്ടിൽ മറ്റൊരു ചക്രവ്യൂഹം നിർമിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. കർഷകർ, തൊഴിലാളികൾ, ചെറുകിട ഇടത്തരം വ്യവസായികൾ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ മുൻപ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോൾ ചെറുപ്പക്കാരോടും സ്ത്രീകളോടും കർഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു" പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെയും രാഹുൽ പ്രസംഗത്തിൽ കടന്നാക്രമിച്ചിരുന്നു. ഈ ആറുപേരും ചേർന്ന് രാജ്യത്തെ മുഴുവൻ തങ്ങളുടെ ചക്രവ്യൂഹത്തിൽ കുടുക്കിയെന്നും രാഹുൽ ആരോപിച്ചിരുന്നു.
© Copyright 2023. All Rights Reserved