അമേരിക്കയിലെ നാഷണൽ ക്രിക്കറ്റ് ലീഗിനെതിരെ കടുത്ത നടപടിയുമായി ഐസിസി. കളിക്കാരുടെ കോമ്പോസിഷൻ നിയമങ്ങൾ പാലിക്കുന്നതിൽ എൻസിഎല്ലിന് വീഴ്ച സംഭവിച്ചായി ചൂണ്ടിക്കാട്ടി ഐസിസി അധികൃതർക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ലീഗിന്റെ ഇനിയുള്ള സീസണകൾക്ക് അനുമതി നൽകേണ്ടതില്ലെന്നാണ് ഐസിസി തീരുമാനം.
-------------------aud------------------------------
ആഗോളതലത്തിൽ ടി20, ടി10 ലീഗുകൾക്കായി കർശനമായ മാർഗനിർദേശങ്ങൾ നടപ്പാക്കി ഒരു വർഷത്തിന് ശേഷമാണ് ഐസിസി നടപടി. കഴിഞ്ഞ വർഷം ആഗോള തലത്തിൽ ഇരുപത് ഓവർ മത്സരങ്ങൾക്കും പത്ത് ഓവർ മത്സരങ്ങൾക്കും ദേശീയ ലീഗ് നടത്തുന്നതിൽ ഐസിസി ചില മാനദണ്ഡങ്ങൾ വെച്ചിരുന്നു. ലീഗിൽ ഏഴ് താരങ്ങൾ രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷനുകളിൽ ഉള്ളവരാവണമെന്ന വ്യവസ്ഥയാണ് അതിലൊന്ന്, അതാത് പ്രദേശത്ത് ക്രിക്കറ്റിനെ വളർത്തുകയാണ് ലക്ഷ്യം. എന്നാൽ ഈ വ്യവസ്ഥ യു എസ് എ നാഷണൽ ക്രിക്കറ്റ് ലീഗ് ലംഘിച്ചുവെന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്. ആറോ ഏഴോ വിദേശ താരങ്ങൾ പല ടീമിലും ഒരേ സമയം കളിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
© Copyright 2024. All Rights Reserved