ചന്ദ്രനിൽ ആണവപദ്ധതി ഒരുക്കാൻ റഷ്യ; താൽപര്യം അറിയിച്ച് ചൈനയും ഇന്ത്യയും

09/09/24

ചന്ദ്രനിൽ ആണവ റിയാക്‌ടർ സ്‌ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു ലക്ഷ്യം. ദൗത്യത്തിൽ റഷ്യയ്ക്കെ‌ാപ്പം ചേരാൻ ചൈനയും ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.

-------------------aud-------------------------------
ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്സി ലിഖാവാണ് പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്. "പരമാവധി അര മെഗാവാട്ട് വരെ ഊർജശേഷിയുള്ള ചാന്ദ്ര ആണവ വൈദ്യുതനിലയം നിർമിക്കാനാണു നീക്കം. ഞങ്ങളുടെ ചൈനീസ്, ഇന്ത്യൻ പങ്കാളികൾ ഇതിൽ വളരെ താൽപര്യം അറിയിച്ചിട്ടുണ്ട്. നിരവധി ബഹിരാകാശ പദ്ധതികൾ തുടങ്ങാനും ഞങ്ങൾ ശ്രമിക്കുന്നു."- അലക്‌സി ലിഖാചേവ് പറഞ്ഞു. ചന്ദ്രനിൽ 2036ൽ ആണവ വൈദ്യുതനിലയം സ്‌ഥാപിക്കാൻ പദ്ധതിയുണ്ടെന്നു റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് മേയിൽ പ്രഖ്യാപിച്ചിരുന്നു. 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്‌ഥാപിക്കുക എന്ന സ്വ‌പ്നത്തിനു ആണവപദ്ധതി മുതൽക്കൂട്ടാകുമെന്ന് ഇന്ത്യ കരുതുന്നതായി "ദ് യൂറേഷ്യൻ ടൈംസ്' റിപ്പോർട്ട് ചെയ്‌തു. ചാന്ദ്ര പര്യവേഷണത്തിലും ഊർജോൽപാദനത്തിലും സുപ്രധാന ചുവടുവയ്‌പായി ആണവ റിയാക്ട‌ർ മാറുമെന്നാണു കണക്കുകൂട്ടൽ. സൗരോർജം ഉപയോഗിക്കുന്നതിൽ ചന്ദ്രനിൽ പരിമിതി ഉള്ളതിനാൽ തുടർച്ചയായ ഊർജസ്രോതസ്സായി മാറാൻ ആണവോർജം സഹായിക്കും. ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ലക്ഷ്യമിടുന്ന മനുഷ്യർക്കും മറ്റു ദൗത്യങ്ങൾക്കും ഇതു സുപ്രധാന ഘടകമാകുമെന്നാണു വിലയിരുത്തൽ. ദീർഘകാലത്തേക്കു ചന്ദ്രനിൽ വാസസ്‌ഥലം ഒരുക്കാൻ ആണവ റിയാക്ടറുകൾ സഹായിക്കുമോയെന്ന രീതിയിൽ നാസയും ഗവേഷണം നടത്തുന്നുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu