എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ് സിയെ 3 ന് എതിരെ 4 ഗോളുകൾക്ക് തകർത്തു. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയിൽ സ്‌കോർ 2 -1 എന്ന നിലയിൽ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു എന്നാൽ ഗോകുലം കേരള യുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക് ടീമിന് മിന്നും വിജയം നൽകുകയായിരുന്നു. മുൻപും എ എഫ് സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഗോകുലത്തിന്റെ മികച്ച റിസൾട്ടാണിത്. നാലു ടീമുകളിലൂടെ ടേബിളിൽ ഗോകുലം 2 ആം സ്ഥാനത് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനം നേടിയ ഉറവ റെഡ് ആണ് അടുത്ത സ്റ്റേജിലേക്ക് എൻട്രി നേടിയ ഏക ടീം ലീഗിൽ ഗോകുലം ഉറവ റെഡിനോട് മാത്രമാണ് തോറ്റത്.ഇറാനിയൻ താരം ഹാജർ ദബാഗിയാണ് ഗോകുലത്തിൻവേണ്ടി ആദ്യപകുതിയിൽ ഗോൾ നേടിയത്. ആദ്യാവസാനം ടീം സ്പിരിറ്റിൽ മുന്നേറിയ ഗോകുലത്തിന് അനിവാര്യമായ വിജയം കിട്ടുകയായിരുന്നു. എ എഫ് സി മെൻ ആൻഡ് വിമെൻ വിഭാഗങ്ങിൽ പങ്കെടുത്ത ഒരേയൊരു ഇന്ത്യൻ ടീമാണ് ഗോകുലം കേരള എഫ്‌സി.
© Copyright 2023. All Rights Reserved