നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച 42-കാരിയായ റഷീദ ട്ലേബാണ് ഈ നേട്ടത്തിനു തയാറെടുക്കുന്നത്. ഡമോക്രാറ്റുകളുടെ കയ്യിൽ പതിറ്റാണ്ടുകളായി ഇരുന്ന സീറ്റിലേക്കു മൽസരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്ടാകാറില്ല. 1965 മുതൽ മിഷിഗൻ പതിമൂന്നാം ഡിസ്ട്രിക്ട് പ്രതിനിധിയായിരുന്ന ഡമോക്രാറ്റുകാരൻ ജോൺ കോന്യേഴ്സിനു പകരമാണു പലസ്തീൻ വംശജയായ റഷീദ കോൺഗ്രസിലെത്തുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോന്യേഴ്സ് കഴിഞ്ഞ ഡിസംബറിൽ രാജിവച്ചിരുന്നു. പലസ്തീനിൽ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ 14 മക്കളിൽ മൂത്തതാണു റഷീദ. അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായി പ്രവർത്തിച്ചിരുന്ന റഷീദയുടെ രാഷ്ട്രീയ പ്രവേശനം സാകൂതം നിരീക്ഷിച്ചു വരികയാണ് യു എസിലെ രാഷ്ട്രീയ നിരീക്ഷകർ.
© Copyright 2025. All Rights Reserved