ഉടൽ’ എന്ന ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37മത് വാർഷിക ദിനത്തിൽ ആണ് പോസ്റ്റർ പുറത്തുവിട്ടത്. വൃദ്ധന്റെ ലുക്കില്‍ പ്രതികാരഭാവത്തിലുളള ദിലീപിനെ പോസ്റ്ററില്‍ കാണാം. തങ്കമണിയിലൂടെ ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
© Copyright 2025. All Rights Reserved