യുഎസുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് റഷ്യയുമായി അടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് . പാക്ക് സൈനികർക്കു റഷ്യയിൽ പരിശീലനം നൽകാനുള്ള സുപ്രധാന കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് . റഷ്യ ആദ്യമായാണ് പാക്കിസ്ഥാൻ സൈനികർക്കു പരിശീലനം നൽകാമെന്നു സമ്മതിക്കുന്നത്.
റാവൽപിണ്ടിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാക് പ്രതിരോധ സെക്രട്ടറി റിട്ട. ലഫ്. ജനറൽ സമീറുൽ ഹസൻ ഷായും റഷ്യൻ പ്രതിരോധ സഹമന്ത്രി കേണൽ അലക്സാണ്ടർ ഫോമിനും കരാറിൽ ഒപ്പുവച്ചത്. 2014ൽ ഒപ്പിട്ട പ്രതിരോധ സഹകരണ കരാറിന്റെ പുരോഗതി ഇരുവരും വിലയിരുത്തി.
റഷ്യയുമായി പ്രതിരോധരംഗത്തു കൂടുതൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടാണ് ഇതെന്ന് പാക്ക് പ്രതിരോധമന്ത്രാലയം അറിയിച്ചു. പാക്ക് സേനാമേധാവി ജന. ഖമർ ജാവേദ് ബജ്വയുമായും കേണൽ ഫോമിൻ ചർച്ച നടത്തി. പാക്ക് വിദേശകാര്യമന്ത്രിയായിരുന്ന ഖ്വാജ ആസിഫ് ഈ വർഷം ആദ്യം റഷ്യ സന്ദർശിച്ചു സൈനികസഹകരണത്തിനുള്ള പ്രത്യേകസമിതിക്കു രൂപം നൽകിയിരുന്നു.
© Copyright 2024. All Rights Reserved