2001 സെപ്റ്റംബർ 11ന് നടന്ന വേൾഡ് ട്രേഡ് സെൻ്റർ ഭീകരാക്രമണത്തിൽ തകർന്നശേഷം സ്‌ഥലം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം സംഭവ സ്ഥലത്തുനിന്നുള്ള ഫോട്ടോയിൽ ഉൾപെട്ടതിനെത്തുടർന്നു പ്രശസ്തനായ അഗ്നിരക്ഷാ ഉദ്യോഗസ്‌ഥൻ ബോബ് ബെക്വിത് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന് .
.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് 2001 സെപ്റ്റംബർ 11ന്ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു കളയുകയായിരുന്നു . .യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല.
വേൾഡ് ട്രേഡ് സെൻ്റർ ഭീകരാക്രമണത്തിൽ തകർന്നതിന്റെ മൂന്നാം ദിവസം സംഭവ സ്‌ഥലം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം സംഭവ സ്ഥലത്തുനിന്നും എടുത്ത ഒരു ഫോട്ടോയിൽ ഉൾപെട്ടതിനെ തുടർന്ന് ആ ഫോട്ടോ വഴി പ്രശസ്തനായ അഗ്നിരക്ഷാ ഉദ്യോഗസ്‌ഥൻ ബോബ് ബെക്വിത് അന്തരിച്ചു. ദുരന്തത്തിനു പിന്നാലെ മറ്റുള്ളവരെ സഹായിക്കാൻ ധൈര്യപൂർവം ഓടിയെത്തിയ വ്യക്തിയാണ് ബോബ് എന്ന് ബുഷ് അനുശോചന സന്ദേശത്തിൽ ജോർജ് ബുഷ് പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രചരിച്ചതാണ് ബുഷും ബെക് വിതും ഒരുമിച്ചു നിൽക്കുന്ന ചിത്രം.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബുഷ് ബെകിതിന്റെ തോളിൽ പിടിച്ചു നിന്നാണ് മെഗാഫോണിലൂടെ പ്രഖ്യാപിച്ചത്. സംഭവം നടക്കുമ്പോൾ ന്യൂയോർക്ക് അഗ്നിരക്ഷാ വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്‌ഥനായിരുന്നു ബോബ് ബെക് വിത്.
© Copyright 2023. All Rights Reserved