അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആവേശം തലസ്ഥാന ജില്ലയിലെങ്ങും അലയടിക്കുന്നു. നാടും നഗരവും വലിയ ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും.-------------------aud-------------------------------- ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ് എം എസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തിൽ സമ്മാനിക്കും.
© Copyright 2024. All Rights Reserved