ഏറ്റവും കുറഞ്ഞ പന്തുകളിൽ ഏകദിനത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോർഡും ഷമി ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി
5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ പേരിലുള്ള റെക്കോർഡ്(5240 പന്തുകൾ) പഴംകഥയായി. സഖ്ലിയൻ മുഷ്താഖ്(5451 പന്തുകൾ), ട്രെന്റ് ബോൾട്ട്(5783 പന്തുകൾ), വഖാർ യൂനിസ്(5883) പന്തുകൾ എന്നിവരാണ് ഈ നേട്ടത്തിൽ ഷമിക്ക് പിന്നിലുള്ളത്.
© Copyright 2024. All Rights Reserved