ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ ജസ്പ്രീത് ബുമ്രയും യശസ്വി ജയ്‌സ്വാളും പുറത്ത്.
-------------------aud------------------------------
ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞമാസം നടന്ന ടെസ്റ്റിനിടെയായിരുന്നു ബുമ്രയ്ക്ക് പുറത്ത് പരിക്കേറ്റത്. പൂർണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. പകരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്ന ബുമ്രയുടെ അഭാവം ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന് തിരിച്ചടിയാകും. ഫെബ്രുവരി 19-നാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിലാണ്.
© Copyright 2024. All Rights Reserved