ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റിൽ ഫ്രഞ്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തിൽ ആയിരത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റിൽ ദ്വീപ് സമൂഹം താറുമാറായി. വീടുകൾ, സർക്കാർ കെട്ടിടങ്ങൾ, ആശുപത്രികൾ തുടങ്ങിയവകൾക്കെല്ലാം കനത്ത നാശനഷ്ടമുണ്ടായതായി ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.
-------------------aud-------------------------------
മരങ്ങൾ കെട്ടിടങ്ങൾക്ക് മുകളിൽ വീണ നിലയിലാണ് പലയിടത്തും. വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. മയോട്ടെ ദ്വീപസമൂഹത്തിൽ 90 വർഷത്തിനിടെ അടിച്ച ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് ചിഡോ. മയോട്ടെയിൽ 3.2 ലക്ഷം ആളുകളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ദരിദ്രരാണ്. 1841ൽ ആണ് മയോട്ടെ ഫ്രാൻസിന്റെ അധീനതയിലാകുന്നത്. ആഫ്രിക്കൻ രാജ്യമായ കൊമോറോസിൽനിന്നും ഇങ്ങോട്ടേക്ക് വലിയ തോതിൽ അഭയാർഥി പ്രവാഹമുണ്ടാകുന്നുണ്ട്. ഫ്രാൻസിന്റെ 18 മേഖലകളിലൊന്നാണ് മയോട്ടെ. ഓവർസീസ് ഡിപ്പാർട്‌മെന്റ് എന്ന ഗണത്തിൽപെടുന്ന സ്ഥലമാണിത്. യൂറോപ്യൻ യൂണിയന്റെ ഏറ്റവും അകലെയുള്ള മേഖല എന്ന പ്രത്യേകതയും മയോട്ടെയ്ക്കുണ്ട്. ഗ്രാൻഡ് ടെറി അല്ലെങ്കിൽ മായോറെയാണ് പ്രധാനപ്പെട്ടതും വലുതുമായ ദ്വീപ്. 39 കിലോമീറ്റർ നീളവും 22 കിലോമീറ്റർ വീതിയും ഈ ദ്വീപിനുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച മയോട്ടെക്ക് സഹായം എത്തിച്ച ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നന്ദി അറിയിച്ചു.
© Copyright 2024. All Rights Reserved