ചിലി മുൻ പ്രസിഡന്റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനെര (74) ഹെലി കോപ്റ്റർ അപകടത്തിൽ മരിച്ചു.അദ്ദേഹത്തിന്റെ ഓഫീസ് വാർത്താക്കുറിപ്പിലൂടെയാണ് ഇ ക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു ഹെലികോപ്റ്റർ അപകടത്തിൽ 74 കാരനായ മുൻ ചിലിയൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പിനേര മരിച്ചത് . ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പിനേര അടക്കം നാലുപേരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സർക്കാർ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.
പ്രശസ്‌തമായ അവ ധിക്കാല ടൂറിസം കേന്ദ്രമായ ലാഗോ റാങ്കോയിൽ വച്ചായിരുന്നു അപകടം.
കനത്ത മഴയും കാറ്റും പ്രദേശത്തുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ക്‌കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്റായിരുന്നു സെബാസ്റ്റ്യൻ പിനേര.
© Copyright 2025. All Rights Reserved