ചിലെയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി;  അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ചിലെ പ്രസിഡൻറ് ഗ്രബ്രിയേൽ ബോറിക് 

05/02/24

ചിലെയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്ട്. തീ പടരുന്ന സാഹചര്യത്തിൽ ചിലെ പ്രസിഡൻറ് ഗ്രബ്രിയേൽ ബോറിക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്ന് ബോറിക് വ്യക്തമാക്കി.വാൽപുറേസോയിൽ തീ പടരുന്നതിനാൽ ഇനിയും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ബോറിക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്.മേഖലയിലെ വരണ്ട സാഹചര്യങ്ങളും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയർന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.ദുരന്ത ബാധിത പ്രദേശങ്ങൾക്ക് മുകളിലൂടെ ബോറിക് ഹെലികോപ്ടറിൽ സഞ്ചരിച്ച് സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി 1400 അഗ്നിശമന ഉദ്യോഗസ്‌ഥരും 1300 സൈനികരും 31 അഗ്നിശമന രക്ഷാ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ഉയർന്ന താപനിലയും കാറ്റുമടക്കം കാലാവസ്‌ഥ മോശമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്‌ടിക്കുകയാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu