100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെതെന്ന ആരോപണം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന്റെ്റെ ഭാവി തുലാസിലാക്കുന്നു. മന്ത്രിയാകുമെന്ന് കരുതിയിടത്തുനിന്ന് അടുത്തതവണ കുട്ടനാട്ടിൽ പാർട്ടി സീറ്റിൽ മത്സരിക്കാനാകുമോ എന്ന നിലയിലേക്കാണ് സ്ഥിതിഗതികളുടെ പോക്ക്. ആരോപണം തോമസ് കെ. തോമസ് നിഷേധിക്കുന്നെങ്കിലും സി.പി.എം നേതൃത്വവും എൽ.ഡി.എഫിലെ ഘടകകക്ഷികളും വെറും ആരോപണമായി അതിനെ കാണുന്നില്ല എന്നാണ് സൂചന. സ്വന്തം മുന്നണിയിലെ ഘടകകക്ഷി എം.എൽ.എ മുന്നണിയിലെ എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമം നടത്തിയത് ഗൗരവമായി കാണുന്നു എന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അത്തരം ശ്രമം നടത്തിയ ആളെ വീണ്ടും മുന്നണിയുടെ ലേബലിൽ മത്സരിക്കാൻ അനുവദിക്കുമോ എന്ന ചോദ്യമാണ് കുട്ടനാട്ടിൽ ഉയരുന്നത്. അതേസമയം 'ചുമ്മാ ഒരു പുകമറയുണ്ടാക്കി തോമസ് കെ തോമസിനെ തകർക്കാമെന്ന് ആരും കരുതേണ്ട...'; തോമസ് കെ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു
© Copyright 2025. All Rights Reserved