ചെങ്കോട്ടയായി കരുതപ്പെടുന്ന റൺകോണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ ഗവൺമെന്റിനെ ഞെട്ടിച്ചു കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറി ഫരാഗിന്റെ റിഫോം യുകെ. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ലേബർ പാർട്ടിയ്ക്കും സർക്കാരിനും കനത്ത പ്രഹരം നൽകിയാണ് വിജയം.
-------------------aud--------------------------------
റിഫോം പാർട്ടിയുടെ അഞ്ചാമത് എംപിയായി മാറിക്കൊണ്ട് സാറാ പോച്ചിനാണ് ചരിത്ര നേട്ടം കുറിച്ചത്. ലേബർ എതിരാളിയുടെ 12,639ന് എതിരെ 12,645 വോട്ട് നേടിയാണ് തലനാരിഴ വ്യത്യാസത്തിൽ പോച്ചിൻ വിജയം പിടിച്ചത്. കൗൺസിൽ തെരഞ്ഞെടുപ്പിൽ ലേബർ, ടോറി സ്ഥാനാർത്ഥികളെ അട്ടിമറിച്ച് റിഫോം വ്യാപകമായ നേട്ടമാണ് കൈവരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് പുറമെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നടന്ന ലോക്കൽ തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും ആവേശത്തിലാണ് നിഗൽ ഫരാഗ് മാധ്യമങ്ങളെ കണ്ടത്. 'ഈ മുന്നേറ്റത്തിനും, പാർട്ടിക്കും ഇത് വലിയ നിമിഷമാണ്. ഇക്കാര്യത്തിൽ ഒരു സംശയവുമില്ല, ഇത് ഇംഗ്ലണ്ടിൽ ഉടനീളം സംഭവിക്കുന്നു', ഫരാഗ് പറഞ്ഞു.
© Copyright 2025. All Rights Reserved