രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിന്റേത്. കഴിഞ്ഞമാസം വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ മൂന്നാമത് അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു. ഇപ്പോൾ 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി, സംസ്ഥാനത്തുട നീളം ഇത്തരത്തിൽ ആളുകളുടെ അഭിപ്രായം മാറുകയാണെന്നും സതീശൻ പറഞ്ഞു.
© Copyright 2024. All Rights Reserved