ഏറ്റവും പുതിയ ഫിഡെ റാങ്കിങിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു ഇന്ത്യൻ യുവ താരവും ലോക ചാംപ്യനുമായ ഡി ഗുകേഷ്. ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യൻ താരങ്ങളിൽ ഗുകേഷ് മുന്നിലെത്തി. മുൻ ലോക ചാംപ്യൻ നോർവെയുടെ മാഗ്നസ് കാൾസൻ റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി.
-------------------aud------------------------------
ദീർഘ നാളായി മുന്നിലുണ്ടായിരുന്ന ഇന്ത്യൻ താരം അർജുൻ എരിഗസിയായിരുന്നു. താരത്തെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗുകേഷ് നാലാം റാങ്കിലേക്ക് കയറിയത്. ഗുകേഷിനു 2784 റേറ്റിങ് പോയിന്റുകൾ. എരിഗസിക്ക് 2779.5 പോയിന്റുകൾ. 2832.5 റേറ്റിങ് പോയിന്റുകളുമായാണ് കാൾസൻ ഒന്നാം റാങ്കിൽ തുടരുന്നത്. അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹികരു നകാമുറ (2802) രണ്ടാം സ്ഥാനത്തും അമേരിക്കയുടെ തന്നെ ഫാബിയോ കരുവാന (2798) മൂന്നാം റാങ്കിലും നിൽക്കുന്നു.
ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് പുതിയ ലോക ചാംപ്യനായത്. ലോക ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയാണ് 18കാരൻ ചരിത്രമെഴുതിയത്. റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോർഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. ഇതിഹാസ താരം ആനന്ദിനു ശേഷം ലോക ചെസിന്റെ നെറുകയിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കിയിരുന്നു.
© Copyright 2024. All Rights Reserved