ചൈനയിൽ വൻഭൂകമ്പം; 111 മരണം,നിരവധി പേർക്ക് പരിക്ക്

19/12/23

വടക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 111 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രി 11.59 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെൻറർ അറിയിച്ചു. ശക്തമായ ഭൂചലനത്തെ തുടർന്ന് ഗാൻസു പ്രവിശ്യയിൽ നൂറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. 

 ചൊവ്വാഴ്ച പുലർച്ചെ മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിർത്തിക്കടുത്തുള്ള ഗാൻസുവിലാണ് ഉണ്ടായത്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ  തെക്കുപടിഞ്ഞാറായാണ് ആ പ്രഭവകേന്ദ്രം. പ്രാരംഭ ഭൂകമ്പത്തെ തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങൾ ഉണ്ടായി.

ചില പ്രാദേശിക ഗ്രാമങ്ങളിൽ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.രക്ഷാപ്രവർത്തനത്തിനായി എമർജൻസി വാഹനങ്ങൾ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പത്തിൽ വീടുകൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രദേശത്തെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി വ്യക്തമാക്കി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu