ബെയ്‌ജിങ് ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
80 കിലോമീറ്ററോളം ഭൂചലനത്തിൻ്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു. വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങൾ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ചൈനയിലെ ഭൂചലനത്തിൻ്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും എൻസിആർ മേഖലയിലുമുണ്ടായി.
© Copyright 2024. All Rights Reserved