പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചൈനയുടെ ആണവായുധ ശേഖരം വർധിക്കുന്നതെന്ന് യു.എസ്. മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം പ്രവർത്തനക്ഷമമായ 500ലധികം ആണവായുധങ്ങൾ ചൈനയുടെ കൈവശമുണ്ടെന്നും അത് ഉയർത്തുവാനുള്ള പാതയിലാണെന്നും യു.എസ് പ്രതിരോധ കേന്ദ്രമായ പെന്റഗൺ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
2030ഓടെ 1000 ആണവായുധങ്ങൾ ചൈന കൈവശപ്പെടുത്തുമെന്നും രാജ്യത്തിന്റെ ആധുനികവത്കരണം ഇതേ വർഷം പൂർത്തിയാകുമെന്ന് ഉറപ്പാക്കാൻ എല്ലാ സാധ്യതകളും വികസിപ്പിക്കുന്നത് ചൈന തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
© Copyright 2023. All Rights Reserved