ചൈനയെ ശത്രുവായി കണക്കാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അവരുടെ ഭാഗത്ത് നിന്നുള്ള ഭീഷണികൾ ഊതിവീർപ്പിക്കപ്പെട്ടതാണെന്നും കോൺഗ്രസ് നേതാവ് സാംപിത്രോദ പറഞ്ഞു.
-----------------------------
ചൈനയിൽ നിന്നും ഇന്ത്യയ്‌ക്കുള്ള ഭീഷണി എന്താണെന്ന് മനസ്സിലാകുന്നില്ല. ആശയവിനിമയവും സഹകരണവും വർധിപ്പിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടതെന്നും കോൺഗ്രസ് ഓവർസീസ് വിഭാഗത്തിന്റെ ചുമതലയുള്ള സാംപിത്രോദ വാർത്തഏജൻസി എഎൻഐയോട് പറഞ്ഞു. അമേരിക്ക അവരുടെ ശത്രുവായി കണക്കാക്കുന്ന രാജ്യങ്ങളെ പലരീതിയിൽ ചിത്രീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ചൈനയെ കുറിച്ചുള്ള പല കാര്യങ്ങളും ഊതിവീർപ്പിക്കപ്പെട്ടവയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സാംപിത്രോദയുടെ പ്രതികരണം കോൺഗ്രസ് തള്ളി. ഇത് കോൺഗ്രസ് നിലപാടല്ലെന്ന് മുതിർന്ന നേതാവ് ജയ്‌റാം രമേശ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. എന്നാൽ, കോൺഗ്രസും ചൈനയുമായുള്ള ധാരണയുടെ ഒന്നാന്തരം തെളിവാണ് പിത്രോദയുടെ പ്രസ്‌താവനയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
© Copyright 2024. All Rights Reserved