ബ്രിട്ടീഷ് പൗരത്വം ഉള്ളതോ, പി ആർ ഉള്ളതോ ആയ വ്യക്തികൾക്ക്, 18 വയസ്സിൽ താഴെയ് പ്രായമുള്ള മക്കളുണ്ടെങ്കിൽ ചൈൽഡ് ബെനെഫിറ്റ് ലഭിക്കാനുള്ള അർഹതയുണ്ട്. ഇപ്പോഴിതാ അതിന് അപേക്ഷിക്കാനുള്ള വഴി കൂടുതൽ ലളിതമാക്കിയിരിക്കുകയാണ് എച്ച് എം ആർ സി. മാത്രമല്ല, മൂന്ന് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അത് ലഭിക്കാനും സാധിച്ചേക്കും. ചൈൽഡ് ബെനെഫിറ്റ് സ്‌കീം നടപ്പിലാക്കി 47 വർഷങ്ങൾ കഴിയുമ്പോഴാണ് ആദ്യമായി ഇതിൽ ഓൺലൈൻ അപേക്ഷാ സൗകര്യം നടപ്പിൽ വരുത്തുന്നത്.
-------------------aud--------------------------------
നേരത്തെ, കടലാസിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പോസ്റ്റ് വഴി അയയ്ക്കേണ്ടതുണ്ടായിരുന്നെങ്കിൽ ഇനി മുതൽ വെറും 10 മിനിറ്റ് കൊണ്ട് അപേക്ഷ ഓൺലൈനിൽ പൂരിപ്പിച്ച് സമർപ്പിക്കാൻ കഴിയും. മാത്രമല്ല, പണ്ട് മാതാപിതാക്കൾക്ക് അവരുടെ ആദ്യത്തെ പേയ്മെന്റ് ലഭിക്കാൻ പലപ്പോഴും 16 ആഴ്ച്ചകൾ വരെ കാത്തു നിൽക്കേണ്ടതായി വന്നിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇത് അതിവേഗം നടക്കുന്നതും എളുപ്പമുള്ളതുമായ പ്രക്രിയയാണെന്നാണ് എച്ച് എം ആർ സി പറയുന്നത്.
ഒരു കുടുംബത്തിന്റെ സമയം എന്നത് വിലമതിക്കാനാകാത്തതാണെന്ന് ഫിനാൻഷ്യൽ സെക്രട്ടറി നിഗെൽ ഹഡിൾസ്റ്റൺ പറഞ്ഞു. പ്രത്യേകിച്ചും ഒരു നവജാത ശിശു കുടുംബത്തിലുണ്ടെങ്കിൽ. അതുകൊണ്ടു തന്നെ ചൈൽഡ് ബെനെഫിറ്റിന് അപേക്ഷിക്കേണ്ട സമയവും, അത് ലഭിക്കുന്നതിനുള്ള സമയവും കാര്യമായി തന്നെ കുറച്ചതിൽ എച്ച് എം ആർ സി അഭിനന്ദനം അർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും രക്ഷകർത്താക്കളും ചൈൽഡ് ബെനെഫിറ്റിനെ എത്രമാത്രം ആശ്രയിക്കുന്നു എന്ന് അറിയാമെന്ന്പറഞ്ഞ എച്ച് എം ആർ സി ഇന്റരിം ഡയറക്ടർ ജനറൽ സുസേൻ ന്യുട്ടൺ , അതുകൊണ്ട് തന്നെ അത് എളുപ്പത്തിൽ ലഭ്യമാക്കേണ്ടതുണ്ട് എന്നും പറഞ്ഞു. ഇപ്പൊൾ ഇതിനായി അപെക്ഷിക്കുന്നത് ഏറെ എളുപ്പമായി മാറിയിരിക്കുന്നു. മാത്രമല്ല, അർഹതയുള്ളവർക്ക് ഇത് ലഭിക്കുന്നതിൽ കാലതാമസവും ഉണ്ടാകില്ല.
കുട്ടികൾക്ക് 16 വയസ്സിൽ താഴെ മാത്രം പ്രായമുള്ളൂവെങ്കിൽ ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാം. ചില അംഗീകൃത വിദ്യാഭ്യാസ- പരിശീലന സ്ഥാപനങ്ങളിൽ ഉള്ള കുട്ടികളാണെങ്കിൽ ഇത് 20 വയസ്സു വരെ ലഭിക്കും. എത്ര കുട്ടികൾ ഉണ്ടെങ്കിലും ഓരോ കുട്ടിക്കും വേണ്ടി ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാം. എന്നാൽ, ഒരു കുട്ടിക്കായി ഒരാൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയുകയുള്ളു.നിലവിൽ പ്രതിവാരം 24 പൗണ്ടാണ് ചൈൽഡ് ബെനെഫിറ്റ് തുകയായി ലഭിക്കുക.
ഇത് ആദ്യ കുട്ടിക്കുള്ളതാണ്. അധികമുള്ള ഓരോ കുട്ടിക്കും പ്രതിവാരം 15.90 പൗണ്ട് വരെ ലഴിക്കും. 12 ആഴ്ച്ചക്കാലത്തെ മുൻകാല പ്രാബല്യത്തോടെ വേണമെങ്കിലും ഇത് അവകാശപ്പെടാവുന്നതാണ്. ഇതിനായി അപേക്ഷിക്കുമ്പോൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ, നിങ്ങളുടെ നാഷണൽ ഇൻഷുറൻസ് നമ്പർ, നിങ്ങളുടെ പങ്കാളിയുടെ (പങ്കാളി ഉണ്ടെങ്കിൽ) നാഷണൽ ഇൻഷുറൻസ് നമ്പർ എന്നിവ നൽകണം. ബ്രിട്ടന് പുറത്ത് ജനിച്ച കുട്ടികളെ ദത്തെടുത്തവർക്കും ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.
© Copyright 2024. All Rights Reserved