സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത് ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ്. സര്‍ഫ്രാസ് ഖാന്റെ അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിക്കാനും സര്‍ഫ്രാസിന് സാധിച്ചു. മികവുറ്റ ഷോട്ടുകളുമായി അതിവേഗം താരം അര്‍ധ സെഞ്ച്വറിയും കുറിച്ചു.അതേസമയം ആദ്യ ദിനം കഴിയാന്‍ കുറച്ച് ഓവറുകള്‍ ബാക്കി നില്‍ക്കെ സര്‍ഫ്രാസ് അപ്രതീക്ഷിതമായി പുറത്തായിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു ഈ പുറത്താകലിലെ വില്ലന്‍.
ജഡേജയാണ്. സ്‌ട്രൈക്കില്‍ നിന്ന് റണ്ണിനായി മുന്‍കൈ എടുത്തത്. ഇതുകണ്ടാണ് സര്‍ഫ്രാസ് ക്രീസ് വിട്ടിറങ്ങി. റണ്ണ് വേണ്ടെന്ന് തീരുമാനിച്ചെങ്കിലും സര്‍ഫ്രാസിന് ക്രീസിലെത്താനുള്ള സമയം അവിടെ ഇല്ലായിരുന്നു. ഇതോടെ നേരിട്ടുള്ള ത്രോയില് സര്‍ഫ്രാസ് പുറത്താവുകയായിരുന്നു.ആരാധകര്‍ക്കിടയില്‍ അടക്കം ഈ റണ്ണൗട്ട് വലിയ ചര്‍ച്ചയാവുകയും ചെയ്തു. കാരണം യുവതാരങ്ങളെല്ലാം ഒന്നാകെ ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു തുടക്കക്കാരന്‍ ഗംഭീരമായി കളിച്ചതായിരുന്നു പ്രധാന കാരണം. മാര്‍ക്ക് വുഡാണ് ഡയറക്ട് ത്രോയിലൂടെ സര്‍ഫ്രാസിനെ പുറത്താക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മത്തില്‍ ഈ സംഭവത്തില്‍ ഡ്രെസ്സിംഗ് റൂമില്‍ ഇരുന്ന് രോഷം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. ഒരുപക്ഷേ സെഞ്ച്വറി പോലും നേടാന്‍ സര്‍ഫ്രാസിന് സാധിക്കുമായിരുന്നു. അത്രയ്ക്ക് മികവോടെയായിരുന്നു സര്‍ഫ്രാസ് ബാറ്റ് ചെയ്തത്. ഇപ്പോഴിതാ ആ റണ്ണൗട്ടില്‍ പ്രതികരിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. ഈ പ്രതികരണം വൈറലായി മാറിയിരിക്കുകയാണ്. അതേസമയം തന്റേത് റോംഗ് കോള്‍ ആണെന്ന് ജഡേജ സമ്മതിച്ചിരിക്കുകയാണ്. സര്‍ഫ്രാസ് ഖാനെ ആലോചിച്ച് തനിക്ക് വിഷമം തോന്നുന്നു. അതൊരു തെറ്റായ കോളായിരുന്നുവെന്ന് ജഡേജ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായി മാറിയിരിക്കുകയാണ്. ജഡേജ മത്സരത്തില്‍ സെഞ്ച്വറി അടിച്ചിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ജഡേജയും ചേര്‍ന്നാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. എന്നാല്‍ സര്‍ഫ്രാസ് 48 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. സര്‍ഫ്രാസ് റണ്ണൗട്ടാവുമ്പോള്‍ ജഡേജ 99 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. രോഹിത് ഈ സമയം തൊപ്പി വലിച്ചെറിഞ്ഞാണ് രോഷം പ്രകടിപ്പിച്ചത്.
© Copyright 2023. All Rights Reserved