ജനം പൊറുതിമുട്ടി; കെനിയയിൽ 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊല്ലും

14/06/24

ഈ വർഷം അവസാനത്തോടെ കെനിയയിൽ 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊല്ലും. ഇന്ത്യൻ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകൾ പ്രാദേശിക പക്ഷി ഇനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും ജനങ്ങൾക്ക് ശല്യമായി മാറിയതോടെയാണ് ഇവയെ ഇല്ലാതാക്കാൻ ഭരണകൂടം തീരുമാനിച്ചത്. നേരത്തെ ഗൾഫ് രാജ്യങ്ങളും ഇന്ത്യൻ കാക്കകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.

-------------------aud--------------------------------

പതിറ്റാണ്ടുകളായി കെനിയയിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ കാക്കകളുടെ ശല്യം കാരണം പൊറുതിമുട്ടിയാണ് ജീവിക്കുന്നത്. ഇവ കൃഷിയിടങ്ങളിൽ കൂട്ടമായി പറന്നിറങ്ങി വിത്തുകൾ ഭക്ഷണമാക്കുന്നത് മൂലം കർഷകരും പ്രതിസന്ധിയിലാകുന്നുണ്ട്. കെനിയയുടെ ടൂറിസം മേഖലയ്ക്കും ഇന്ത്യൻ കാക്കകൾ ഭീഷണിയാകുന്നു. പൊതു ഇടങ്ങളിൽ ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കാൻ കാക്കകൾ കൂട്ടമായി എത്തുന്നത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇവയുടെ എണ്ണം നിയന്ത്രിക്കാൻ കെനിയ വൈൽഡ് ലൈഫ് സർവീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചത്. കെനിയയിലെ തീരമേഖലയിലുള്ള ജനങ്ങൾ കാക്കകളുടെ ശല്യത്തെ പറ്റി നിരന്തരം ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നു. കർഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരിൽ ഭൂരിഭാഗവും.
യന്ത്രങ്ങളും ടാർഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കൺട്രോൾ ആൻഡ് പ്രൊഡക്ട്സ് ബോർഡ് (പിസിപിബി) ഹോട്ടലുടമകൾക്ക് ലൈസൻസുള്ള വിഷം ഇറക്കുമതി ചെയ്യാൻ അനുമതിയും നൽകിയിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu