ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടം കാണിക്കുന്നത് 874 മൈൽ നീളത്തിൽ, യുകെയിൽ എമ്പാടുമായി കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ്. ഡബ്ല്യു എക്സി ചാർട്ട്‌സ് പറയുന്നത് രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ ഒഴികെ മറ്റിടങ്ങളിലൊക്കെയും വരുന്ന മാസം മഞ്ഞിൽ പുതയും എന്നാണ്.
-------------------aud--------------------------------
ചിലയിടങ്ങളിൽ 24 സെന്റിമീറ്റർ കനത്തിൽ വരെ മഞ്ഞു വീഴ്ചയുണ്ടാകുമെന്നും അതിൽ പറയുന്നു. ക്രിസ്തുമസിനു മുൻപ് അനുഭവപ്പെട്ട ഇടത്തരം തണുപ്പിൽ നിന്നും വിഭിന്നമായി പലയിടങ്ങളിലും മരവിപ്പിക്കുന്ന തണുപ്പും അനുഭവപ്പെട്ടേക്കാം.
ഡബ്ല്യു എക്സിന്റെ പ്രവചനം സത്യമാവുകയാണെങ്കിൽ, മഞ്ഞു വീഴ്ചയിൽ നിന്നും രക്ഷപ്പെടുന്ന ചില സ്ഥലങ്ങളെങ്കിലും യു കെയിൽ ഉണ്ടാകും. ജനുവരി രണ്ട് അർദ്ധ രാത്രി 12 മണിക്കുള്ള കാലാവസ്ഥാ ഭൂപടം കാണിക്കുന്നത്, വടക്കൻ സ്‌കോട്ടാലൻഡിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും എന്നാണ്. 20 സെന്റീമീറ്ററിനും 24 സെന്റിമീറ്ററിനും ഇടയിൽ കനത്തിൽ മഞ്ഞുവീഴും. ഹൈലാൻഡ്‌സിലും അതുപോലെ കിഴക്കൻ തീരങ്ങളിലുമായിരിക്കും ഇത്രയും വലിയ അളവിൽ മഞ്ഞു വീഴുക. പകൽ സമയമാകുന്നതോടെ മഞ്ഞു വീഴ്ച ദുർബലപ്പെടും തെക്കൻ ഇംഗ്ലണ്ടിലും വെയ്ൽസിലുമായിരിക്കും ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടാവുക.
© Copyright 2024. All Rights Reserved