എൻ എച്ച് എസിന്റെ ജീവനാഡിയാണ് വിദേശ നഴ്സുമാരും മിഡ്വൈഫുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകർ.അവർ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് നൽകുന്ന സേവനം അമൂല്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചാൾസ് മൂന്നാമൻ രാജാവിന് അവരുടെ ആദരം. തന്റെ എഴുപത്തി അഞ്ചാം പിറന്നാൾ ദിനത്തിൽ, ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയാണ് നൂറു കണക്കിന് വിദേശ നഴ്സുമാരെയും മിഡ്വൈഫുമാരെയും രാജാവ് ആദരിച്ചത്. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും ഒരുക്കിയ സത്കാരത്തിൽ വിദേശ നഴ്സുമാരുടെ സംഭാവനകൾക്ക് ആദരം അർപ്പിക്കുക കൂടി ചെയ്തു.
വിരുന്നിനിടയിൽ, ഇന്ത്യ, ഫിലിപൈൻസ്, കെനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെ ഒരു കൂട്ടം വിദേശ നഴ്സുമാരെയും മിഡ്വൈഫുമാരെയും രാജാവ് പ്രത്യേകം കണ്ടു സംസാരിക്കുകയുണ്ടായി. മലയാളിയും, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറിയുമായ ബിജി ജോസും അവരിൽ ഉൾപ്പെടുന്നു. നോർത്തേൺ അയർലൻഡ് ആരോഗ്യമേഖലയിലെ ലോക്കൽ ഐറിഷ് വിഭാഗമടങ്ങുന്ന വലിയൊരു ജനസമൂഹത്തിന്റെ പ്രാതിനിധ്യം വഴിയാണ് ബിജിയ്ക്ക് രാജാവിന്റെ ക്ഷണം ലഭിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി കൂടിയായ ബിജി ജോസ് ബെൽഫാസ്റ്റിലെ കുടിയേറ്റ മലയാളി സാമൂഹ്യ ജീവിതത്തിലെ നിറ സാന്നിധ്യം കൂടിയാണ്.
© Copyright 2025. All Rights Reserved