ജപ്പാനിലെ ന്യൂ ചിത്തോസെ വിമാനത്താവളത്തിൽ 276 യാത്രക്കാരുമായി ടേക്ക് ഓഫിനു റൺവേയിലേക്കു നീങ്ങിയ കൊറിയൻ എയർ വിമാനം അടുത്തു പാർക്ക് ചെയ്തിരുന്ന കാത്തായ് പസഫിക് വിമാനവുമായി കൂട്ടിയിടിച്ചു.
ആർക്കും പരുക്കില്ല. ഇന്ധനച്ചോർച്ചയോ തീപിടിത്തമോ ഉണ്ടായില്ല. ഇരുവിമാനങ്ങൾക്കും കേടുപാടുണ്ടായി. രണ്ടാഴ്‌ച മുൻപ് ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസ് യാത്രാവിമാനം കോസ്‌റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ച് കോസ്‌റ്റ് ഗാർഡ് വിമാനത്തിലെ 5 ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.
© Copyright 2024. All Rights Reserved