ജമ്മുകശ്മീരിൽ സൈന്യത്തെ പിൻവലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല പൂർണമായി ജമ്മു കശ്മീർ പൊലീസിനെ ഏൽപ്പിക്കുന്നതാണ് ആലോചിക്കുന്നത്. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം പിൻവലിക്കുന്നതും പരിഗണനയിലാണെന്ന് അമിത് ഷാ പറഞ്ഞു. മുൻകാലങ്ങളിൽ പൊലീസിന് കാര്യമായി ഇടപെടാനായിരുന്നില്ല. എന്നാൽ ഇപ്പോൾ പൊലീസിന് ക്രമസമാധാനം മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.
-------------------aud--------------------------------
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഏഴു വർഷത്തേക്കുള്ള ബ്ലൂ പ്രിന്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അത് ഘട്ടംഘട്ടമായി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കും. ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 30 നുള്ളിൽ നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ആ ഉത്തരവ് നടപ്പാക്കും. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. ഈ ജനാധിപത്യം മൂന്ന് കുടുംബങ്ങളിൽ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും വരികയെന്നും അമിത് ഷാ പറഞ്ഞു.
© Copyright 2023. All Rights Reserved