സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.
-------------------aud--------------------------------
വ്യാഴാഴ്ച സിവിൽ സെക്രട്ടേറിയറ്റിലാണ് മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നത്. യോഗത്തിൽ നാഷനൽ കോൺഫറൻസിലെ അബ്ദുൽ റഹീമിനെ നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി തെരഞ്ഞെടുത്തു. ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി, മന്ത്രിമാരായ സകീന മസൂദ്, ജാവേദ് ദർ, ജാവേദ് റാണ, സതീഷ് ശർമ എന്നിവരും പങ്കെടുത്തു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രമേയം പാസാക്കുകയാണ് മന്ത്രിസഭയുടെ ആദ്യ ജോലി, പ്രമേയം ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് സമർപ്പിക്കും, അവരുടെ വാഗ്ദാനം നിറവേറ്റാൻ അവരോട് ആവശ്യപ്പെടും'- ഒമർ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് ജനങ്ങളോട് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞത്. അതിന് ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഒമർ അബ്ദുളള പറഞ്ഞു
© Copyright 2024. All Rights Reserved