2023ലെ തമിഴിലെ വമ്പൻ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായി എത്തിയ ജയിലർ. ബോക്സ് ഓഫീസിൽ 650 കോടി രൂപയോളം കളക്ഷൻ നേടിയ ചിത്രം നെൽസൺ ദിലീപ് കുമാർ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൻറെ സംവിധായകൻ നെൽസൺ പുതിയൊരു വേഷത്തിൽ എത്തുന്നു. നിർമ്മാതാവായാണ് നെൽസൻറെ പുതിയ വേഷം.
-------------------aud------------------------------
തൻറെ ഹോം പ്രൊഡക്ഷൻ ഹൗസായ ഫിലമെൻറ് ഫിലിംസിൻറെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ നെൽസൺ. നെൽസൻറെ സഹ സംവിധായകനായ ശിവബാലൻ മുത്തുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലഡി ബെഗ്ഗർ എന്നാണ് ചിത്രത്തിൻറെ പേര്.
റെഡ്ഡിൻ കിംഗ്സ്ലിയും സെൽസണും അഭനയിച്ച പ്രമോ വീഡിയോ അടക്കമാണ് ടൈറ്റിൽ പുറത്തുവിട്ടത്. രസകരമായ പ്രമേയമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജെൻ മാർട്ടിനാണ് ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ യുവതാരം കവിൻ ആണ് ചിത്രത്തിലെ നായകൻ റെഡ്ഡിൻ കിംഗ്സ്ലിയും പ്രധാന വേഷത്തിൽ എത്തും.
മറ്റ് സ്റ്റാർ കാസ്റ്റുകൾ പ്രഖ്യാപിച്ചിട്ടില്ല. ജയിലർ 2 ആയിരിക്കും നെൽസൺ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം എന്നായിരുന്നു കോളിവുഡ് കരുതിയിരുന്നത്. അതിനിടയിലാണ് നെൽസൺ നിർമ്മാണ രംഗത്തേക്ക് കാലെടുത്തുവച്ചത്.
സംവിധായകൻ ലോകേഷ് കനകരാജ് കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്വന്തം പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡ് പ്രഖ്യാപിച്ച്. ഇതുവഴി ഫൈറ്റ് ക്ലബ് എന്ന ചിത്രം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. നേരത്തെ തൻറെ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ച് നെൽസൺ പത്ര കുറിപ്പ് ഇറക്കിയിരുന്നു.
© Copyright 2023. All Rights Reserved