നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ മാർച്ച് 1ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്,സാഗർ അയ്യപ്പനാണ് ചായാഗ്രഹണം.
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം.
കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമായി ഒരു സസ്പെൻസ് ത്രില്ലിംഗ് ദൃശ്യാനുഭവമായി രിക്കും ഈ സിനിമയിലെ ഓരോ രംഗങ്ങളും , നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ തന്മയത്തോടെ കോർത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം ..
വേഷം കൊണ്ടും, ഭാഷ കൊണ്ടും,ചിന്തകൊണ്ടും ആരാധനകൊണ്ടും നാം വിഭിന്നരാണെങ്കിലും
സകല ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകര്ക്ക് കൈമാറുന്നത്.എന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
പുതുമുഖമായ വിഹാൻ വിഷ്ണു ആണ് നായകൻ. അറം എന്ന നയൻതാര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം.
ചിത്രം മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു.
പി ആർ ഒ എം കെ ഷെജിൻ.
© Copyright 2023. All Rights Reserved