ബ്രിട്ടനിലെ ആളുകൾ മടിപിടിച്ച്, പല കാരണങ്ങൾ പറഞ്ഞ് സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഈ ഘട്ടത്തിലാണ് ജിപിമാർക്ക് സിക്ക് നോട്ട് നൽകാനുള്ള അവകാശം പിൻവലിക്കാൻ ഗവൺമെന്റ് തയ്യാറെടുക്കുന്നത്.
-------------------aud--------------------------------
മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിൽ ജോലിയിൽ നിന്നും സിക്ക് ലീവെടുക്കുന്നവർ വെൽഫെയർ ബജറ്റിൽ അസ്ഥിരപ്പെടുത്തുന്ന സമ്മർദമാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പറയുന്നു. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾക്കും, ജീവിതത്തിലെ ആശങ്കകൾക്കും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നതിന്റെ അപകടത്തെ കുറിച്ച് സത്യസന്ധരായിരിക്കാൻ സമയമായെന്ന് സുനാക് വാദിക്കുന്നു. ഇത് മറികടക്കാനായി പുതിയ വെൽഫെയർ സെറ്റിൽമെന്റ് നടപ്പാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. സാധ്യമായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് പകരമായി പിന്നോട്ട് വലിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാൻ പിന്തുണ നൽകുമെന്നാണ് ഈ പദ്ധതി പറയുന്നത്. മഹാമാരിക്ക് ശേഷം ദീർഘകാല രോഗങ്ങളുടെ പേരിൽ ബെനഫിറ്റുകൾ കൈപ്പറ്റുന്നവരുടെ എണ്ണത്തിൽ കാൽശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. ഇതോടെ 2.8 മില്ല്യൺ പേരാണ് ബെനഫിറ്റുകളിൽ കഴിയുന്നത്.
ഇതിൽ പകുതി പേരും വിഷാദം, ആകാംക്ഷ, മോശം മാനസിക അവസ്ഥ എന്നിവയുടെ പേരിലാണ് സാമ്പത്തികമായി ആക്ടീവാകാതെ പോകുന്നത്. സിക്ക് നോട്ട് ആവശ്യപ്പെട്ടാൽ 94 ശതമാനം പേർക്കും ജിപിമാർ ഇത് എഴുതി നൽകുന്നതായി കണക്കുകൾ പറയുന്നു. ഇത് പരിഗണിച്ചാണ് ജിപിമാരുടെ അവകാശം പിൻവലിക്കുന്നത്. ഇതോടെ ഭാവിയിൽ സിക്ക് നോട്ട് ആവശ്യമുള്ളവർ സ്‌പെഷ്യലിസ്റ്റ് വർക്ക് & ഹെൽത്ത് പ്രൊഫഷണലുകളുമായി സംസാരിച്ച് എന്ത് ജോലി ചെയ്യാൻ കഴിയുമെന്ന് നിശ്ചയിക്കേണ്ടി വരും.
© Copyright 2024. All Rights Reserved