കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ റെഡ് സോൺ ആയി പ്രഖ്യാപിച്ച ജില്ലകളെ അതിൽ നിന്നും പിന്വലിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, ജില്ലകളിലെ രോഗവ്യാപന സാധ്യത കൂടുതലുള്ള കണ്ടെയ്ൻമെന്റ് മേഖലകൾ സംസ്ഥാനത്തിനു തീരുമാനിക്കാം.
രോഗബാധിതരുടെ എണ്ണം, രോഗം ഇരട്ടിച്ച തോതു, പരിശോധന ഫലം എന്നിവയെ മുൻ നിർത്തിയാണ് ആരോഗ്യ മന്ത്രാലയം ജില്ലകൾക് റെഡ്‌സോൺ പ്രഖ്യാപിക്കുന്നത്. 21 ദിവസമായി രോഗികളില്ലെങ്കിൽ ജില്ലകൾ ഗ്രീൻ സോൺ ആകും. ഇതിൽ രണ്ടിലും പെടാത്തവ ഓറഞ്ച് സോൺ.
ഗ്രീൻ സോൺ ജില്ലകളെ റെഡ്, ഓറഞ്ച് വിഭാഗത്തിലേക്കു മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടാകും. എന്നാൽ റെഡ് വിഭാഗത്തിലുള്ള ജില്ലകളെ ഓറഞ്ച് ആക്കാനോ ഓറഞ്ചിനെ ഗ്രീൻ ആക്കാനോ ഉള്ള അധികാരമുണ്ടായിരിക്കില്ല.
© Copyright 2024. All Rights Reserved