ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെൻ്റിൽ കൂട്ടത്തല്ല് ‌

14/06/24

ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെൻ്റിൽ കൂട്ടത്തല്ല്. കൂടുതൽ പ്രദേശങ്ങൾക്ക് സ്വയംഭരണം നൽകാനുള്ള ബില്ലിനെതിരെയാണ് പാർലമെൻ്റിൽ പ്രതിഷേധമുണ്ടായത്. ജി7 ഉച്ചകോടിക്കായി വിവിധ രാഷ്ട്രതലവൻമാർ ഇറ്റലിയിലേക്ക് എത്തുന്നതിനിടെയാണ് പാർലമെന്റിൽ സംഘർഷമുണ്ടായത്.

-------------------aud--------------------------------

പ്രതിപക്ഷ പാർട്ടിയിലെ അംഗമായ ലിയോനാർഡോ ഡോണോ ഇറ്റാലിയൻ പതാക മന്ത്രിയായ റോബർട്ടോ കാൽഡെറോളിക്ക് നൽകാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. റോബർട്ടോ കാൽഡെറോളി തനിക്ക് ലഭിച്ച പതാക ലിയോനാർഡോ ഡോണക്ക് തിരികെ നൽകി. ഇതിന് പിന്നാലെ പ്രതിപക്ഷ നിരയിൽ നിന്നും കൂടുതൽ അംഗങ്ങളെത്തുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ലിയോനാർഡോ ഡോണോയെ വീൽചെയറിലാണ് പാർലമെന്റിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. ഇറ്റാലിയൻ പാർലമെൻ്റിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ ഡോണോയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പാർട്ടിയിലെ അംഗങ്ങൾ രംഗത്തെത്തി. മനപ്പൂർവം പ്രകോപനമുണ്ടാക്കുകയാണ് ഡോണോ ചെയ്തതെന്നും അയാളുടെ പരിക്കുകൾ വ്യാജമാണെന്നുമായിരുന്നു ആരോപണം. അതേസമയം, ജി7 സമ്മേളനത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രിയും രംഗത്തെത്തി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu