മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്‌ഥാനിലെ ഏതാനും പ്രവിശ്യകളിൽ നിരോധനം ഏർപ്പെടുത്തി. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്‌തമാക്കി.
-------------------aud-------------------------------
വാഹനഗതാഗതത്തിൻ്റെയോ ആഘോങ്ങളുടെയോ ഒന്നും ദൃശ്യങ്ങൾ പാടില്ല. ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ പ്രവിശ്യയിലെ മാധ്യമങ്ങൾക്ക് ഈ നിർദേശം നൽകിയിട്ടുണ്ടെന്ന് ധാർമിക മന്ത്രാലയത്തിൻ്റെ വക്‌താവ് സ്‌ഥിരീകരിച്ചു. നിയമം അഫ്ഗാൻ മാധ്യമങ്ങൾക്കു മാത്രമാണോ വിദേശ മാധ്യമങ്ങൾക്കും ബാധകമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. മുൻപ് താലിബാൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലയളവിൽ എല്ലാ മാധ്യമങ്ങളെയും നിരോധിച്ചിരുന്നു.
© Copyright 2024. All Rights Reserved